പ്രണയം എവിടെ നിന്നു വന്നു
എങ്ങിനെ വന്നു എന്ന്എനിക്കറിയില്ല
അവളെ കണ്ട ആ നിമിഷം
മനസ്സിന്‍റെ ഉള്ളില്‍ ഏതോ ഒരു കോണില്‍
മഴ പേയിത് കുളിര് വന്നത് പോലെ തോന്നി
അവിടെയായിരിക്കാം പ്രണയത്തിന്‍റെ വിത്ത് മുളച്ചത്
ആ വിത്ത് മുളച്ച് അവളോടുള്ള സ്നേഹത്തിന്‍റെ
ഒരു വലിയ മരമായി നിന്നു
വലിയ കൊടുംകാറ്റും പേമാരിയും വന്നിട്ടും
അവളോടുള്ള സ്നേഹത്തിന്‍റെ ആ മരം തല കുനിച്ചില്ല
ഏതോ ഒരു നിമിഷത്തില്‍ അവള്‍ തന്നെ
ആ സ്നേഹ മരത്തെ മുറിവെല്‍പ്പിച്ചപ്പോള്‍
ആ മരം കരിഞ്ഞുണങ്ങി ദ്രവിച്ച് ഇല്ലാതായി
ഇപ്പോള്‍ എന്‍റെ മനസ്സ് മരുഭൂമിയാണ്
മഴയെ കാത്ത് നില്‍ക്കുന്ന വേഴാമ്പലിനെ പോലെ
ഒരു പ്രണയത്തിന്‍റെ വിത്ത്മുളയ്കാന്‍
ഞാന്‍ ഇന്ന് കാത്തിരിക്കുകയാണ്
ഒരു സ്നേഹത്തിനായി ,ഒരു പ്രണയത്തിനായി.