Pages

Wednesday, February 13, 2013

പ്രണയം ഒരു നടനം

പ്രണയിക്കുകയായിരുന്നില്ല ഞാന്‍ പ്രണയം നടിക്കുകയായിരുന്നു
പ്രണയലേഖനം എഴുതുകയായിരുന്നില്ല അതുപോലെ നടിക്കുകയായിരുന്നു 
അവളോടെ ഞാന്‍ പ്രണയം പറയുകയായിരുന്നില്ല വല്ലതും പറയണമല്ലോ എന്ന് വിചാരിച്ചു നടിക്കുകയായിരുന്നു
കരിവളയും കറുത്ത പൊട്ടും അവള്‍ക്കായി വാങ്ങിയതല്ല ഞാന്‍ അതും അവള്‍ക്കായി  വാങ്ങുന്നതുപോലെ...
ഒരുമിച്ചിരുന്നു യാത്ര പോകുകയായിരുന്നില്ല അതു അങ്ങനെ സംഭവിച്ചതാണ്.
എല്ലാം എന്‍റെ നാട്ട്യമെന്നു അവള്‍ അറിയുന്നതിന് മുമ്പേ അവള്‍ എന്നോട് എല്ലാം നടിക്കുകയായിരുന്നു എന്ന് ഞാന്‍ അറിഞ്ഞു ,പ്രണയിച്ചതും,പ്രണയലേഖനത്തിനുള്ള മറുപടി തിരിച്ചു തന്നതും,കരിവളയും പൊട്ടും വാങ്ങിയതും ,കൂടെ യാത്രചെയിത്തതും എല്ലാം അവളുടെ ഒരു നാട്ട്യമായിരുന്നു.അവളെയും എന്നെയും ചേര്‍ത്ത് മാലോകര്‍ പറഞ്ഞു ഇവര്‍ പ്രണയിനികള്‍ എന്ന് എന്നാല്‍ നമ്മള്‍ രണ്ടുപേരും മാലോകര്‍ക്ക് മുന്നില്‍ പ്രണയ നടനം ആടുകയായിരുന്നു.പ്രണയം ഒരു നടനമാണ് അല്ലെ ?

No comments:

Post a Comment