ആദ്യ മഴയില്‍ നനയാതെ നീ
മഴയില്‍ നിന്നും ഓടി ഒളിക്കുമ്പോള്‍
മിഴി ചിമ്മാതെ ഞാന്‍ നിന്നെ തന്നെ
നോക്കി നിന്നു
കുളിരുള്ള ആ മഴയില്‍ കുളിരുന്ന
ആ കാഴ്ച എന്‍റെ ഹൃദയത്തില്‍
കുളിര്‍ മഴ പെയ്തു
നിന്‍റെ മുടിയിലും
കണ്‍ മിഴിയിലും
ചുണ്ടിലും മഴ തുള്ളികള്‍
എന്നെ നോക്കി പുഞ്ചിരിച്ചപ്പോള്‍
ഞാന്‍ മഴയാണന്നറിയാതെ
ആ ആദ്യമഴയില്‍ നനഞ്ഞുകുതിര്‍ന്നു.