Pages

Tuesday, June 4, 2013


എന്‍റെ കണ്ണുകളില്‍ നിന്നോടുള്ള പ്രണയം 
നീ കണ്ടില്ല 
എന്‍റെ ഹൃദയത്തില്‍ നിന്നെ കുറിച്ചുള്ള കവിതകള്‍ 
നീ കേട്ടില്ല 
എന്നാല്‍ 
നിന്‍റെ കണ്ണുകളിലും ഹൃദയത്തിലും ഞാന്‍ 
കണ്ടതും കേട്ടതും എന്നോടുള്ള വെറുപ്പ് മാത്രമാണ്

Monday, June 3, 2013

മഴ


ഭൂമിയില്‍ മഴപെയിതിറങ്ങുമ്പോള്‍
മനസ്സും ശരീരവും കുളിരുന്നു
ആ കുളിരില്‍ കമ്പളി പുതപ്പിനടിയില്‍
ചുരുണ്ടുകൂടികിടക്കുമ്പോള്‍
ഉറക്കം മെല്ലേ തലോടിക്കൊണ്ട്
സ്വപ്ന ലോകത്തേക്ക് യാത്രയാക്കുന്നു
അവിടെയും ആ കുളിരുള്ള മഴ.
മഴ തൊരാതെ പെയ്യുമ്പോള്‍
മിഴികള്‍ തുറക്കനെ തോന്നുന്നില്ല.

Thursday, May 30, 2013

പ്രണയം


പ്രണയം എവിടെ നിന്നു വന്നു
എങ്ങിനെ വന്നു എന്ന്എനിക്കറിയില്ല
അവളെ കണ്ട ആ നിമിഷം
മനസ്സിന്‍റെ ഉള്ളില്‍ ഏതോ ഒരു കോണില്‍
മഴ പേയിത് കുളിര് വന്നത് പോലെ തോന്നി
അവിടെയായിരിക്കാം പ്രണയത്തിന്‍റെ വിത്ത് മുളച്ചത്
ആ വിത്ത് മുളച്ച് അവളോടുള്ള സ്നേഹത്തിന്‍റെ
ഒരു വലിയ മരമായി നിന്നു
വലിയ കൊടുംകാറ്റും പേമാരിയും വന്നിട്ടും
അവളോടുള്ള സ്നേഹത്തിന്‍റെ ആ മരം തല കുനിച്ചില്ല
ഏതോ ഒരു നിമിഷത്തില്‍ അവള്‍ തന്നെ
ആ സ്നേഹ മരത്തെ മുറിവെല്‍പ്പിച്ചപ്പോള്‍
ആ മരം കരിഞ്ഞുണങ്ങി ദ്രവിച്ച് ഇല്ലാതായി
ഇപ്പോള്‍ എന്‍റെ മനസ്സ് മരുഭൂമിയാണ്
മഴയെ കാത്ത് നില്‍ക്കുന്ന വേഴാമ്പലിനെ പോലെ
ഒരു പ്രണയത്തിന്‍റെ വിത്ത്മുളയ്കാന്‍
ഞാന്‍ ഇന്ന് കാത്തിരിക്കുകയാണ്
ഒരു സ്നേഹത്തിനായി ,ഒരു പ്രണയത്തിനായി.

ഇതിനു പേരില്ല

പെണ്ണെ നിന്നെ ഓര്‍ക്കുമ്പോള്‍ 
തണുത്തുറച്ച എന്‍റെ മനസ്സ്'
മഞ്ഞുരുകുംപോലെ  അലിഞ്ഞ് 
കണ്ണുനീരായി മിഴികളില്‍ നിറയുമ്പോള്‍ 
അത് ഭൂമിയില്‍ പതിക്കാതിരിക്കാന്‍ മിഴികള്‍ രണ്ടും കൈകൊണ്ട് തുടച്ചു മയ്ക്കും.

ആ കണ്ണുനീര്‍ ഭൂമിയില്‍ പതിച്ചാല്‍ ഭൂമി ചിലപ്പോള്‍ നിന്നെ ശപിചെക്കാം ,ആ ശാപം നിന്നില്‍ ഏറ്റാല്‍ ആദ്യം വേദനിക്കുന്നത് എന്‍റെ മനസ്സായിരിക്കും.
മറക്കാന്‍ കഴിയാത്ത ഒരുപാട് ഓര്‍മ്മകള്‍ നീ എനിക്ക് തന്നിട്ടുണ്ട് പക്ഷേ 
നിന്‍റെ ആ വാക്കുകള്‍ പലപ്പോഴും എന്‍റെ ഉറക്കാതെ തടഞ്ഞു നിര്‍ത്തുന്നു.നീ പറഞ്ഞ വാക്കുകള്‍ 
 "ഞാന്‍ ലോകത്ത് ഏറ്റവും വെറുക്കുന്നെങ്കില്‍ അത് നിന്നെയായിരിക്കും"
നീ എന്നെ എത്ര വെറുത്താലും നിന്നോടുള്ള സ്നേഹത്തിന്‍റെ അളവ് ഇതിരി പോലും കുറയില്ല അത്രയ്ക്കും ഇഷ്ട്ടമാണ്.നീ എന്നെ വെറുക്കുന്ന ഓരോ നിമിഷവും എന്നെ ഓര്‍ക്കുന്ന സത്യം നീ മറന്നു പോകും.
ആ നിന്‍റെ വെറുക്കപ്പെടുന്ന ഓര്‍മ്മയില്‍ ഞാന്‍ മരിക്കുവോളം ജീവിക്കും
അതാണ്‌ ഞാന്‍ ആഗ്രഹിച്ച എന്നോടുള്ള നിന്‍റെ സ്നേഹം.
എന്‍റെ കൂട്ടില്‍ നിന്നും നീ പിണങ്ങി പോയാലും 
എനിക്കൊരു കൂട്ട് വരുന്നത് വരെ ഞാന്‍ നിന്നെ പ്രണയിച്ചു കൊണ്ടിരിക്കും.
 

Saturday, April 20, 2013

ആദ്യമഴ



ആദ്യ മഴയില്‍ നനയാതെ നീ
മഴയില്‍ നിന്നും ഓടി ഒളിക്കുമ്പോള്‍
മിഴി ചിമ്മാതെ ഞാന്‍ നിന്നെ തന്നെ
നോക്കി നിന്നു
കുളിരുള്ള ആ മഴയില്‍ കുളിരുന്ന
ആ കാഴ്ച എന്‍റെ ഹൃദയത്തില്‍
കുളിര്‍ മഴ പെയ്തു
നിന്‍റെ മുടിയിലും
കണ്‍ മിഴിയിലും
ചുണ്ടിലും മഴ തുള്ളികള്‍
എന്നെ നോക്കി പുഞ്ചിരിച്ചപ്പോള്‍
ഞാന്‍ മഴയാണന്നറിയാതെ
ആ ആദ്യമഴയില്‍ നനഞ്ഞുകുതിര്‍ന്നു.

Wednesday, February 13, 2013

പ്രണയം ഒരു നടനം

പ്രണയിക്കുകയായിരുന്നില്ല ഞാന്‍ പ്രണയം നടിക്കുകയായിരുന്നു
പ്രണയലേഖനം എഴുതുകയായിരുന്നില്ല അതുപോലെ നടിക്കുകയായിരുന്നു 
അവളോടെ ഞാന്‍ പ്രണയം പറയുകയായിരുന്നില്ല വല്ലതും പറയണമല്ലോ എന്ന് വിചാരിച്ചു നടിക്കുകയായിരുന്നു
കരിവളയും കറുത്ത പൊട്ടും അവള്‍ക്കായി വാങ്ങിയതല്ല ഞാന്‍ അതും അവള്‍ക്കായി  വാങ്ങുന്നതുപോലെ...
ഒരുമിച്ചിരുന്നു യാത്ര പോകുകയായിരുന്നില്ല അതു അങ്ങനെ സംഭവിച്ചതാണ്.
എല്ലാം എന്‍റെ നാട്ട്യമെന്നു അവള്‍ അറിയുന്നതിന് മുമ്പേ അവള്‍ എന്നോട് എല്ലാം നടിക്കുകയായിരുന്നു എന്ന് ഞാന്‍ അറിഞ്ഞു ,പ്രണയിച്ചതും,പ്രണയലേഖനത്തിനുള്ള മറുപടി തിരിച്ചു തന്നതും,കരിവളയും പൊട്ടും വാങ്ങിയതും ,കൂടെ യാത്രചെയിത്തതും എല്ലാം അവളുടെ ഒരു നാട്ട്യമായിരുന്നു.അവളെയും എന്നെയും ചേര്‍ത്ത് മാലോകര്‍ പറഞ്ഞു ഇവര്‍ പ്രണയിനികള്‍ എന്ന് എന്നാല്‍ നമ്മള്‍ രണ്ടുപേരും മാലോകര്‍ക്ക് മുന്നില്‍ പ്രണയ നടനം ആടുകയായിരുന്നു.പ്രണയം ഒരു നടനമാണ് അല്ലെ ?