പെണ്ണെ നിന്നെ ഓര്‍ക്കുമ്പോള്‍
തണുത്തുറച്ച എന്‍റെ മനസ്സ്'
മഞ്ഞുരുകുംപോലെ അലിഞ്ഞ്
കണ്ണുനീരായി മിഴികളില്‍ നിറയുമ്പോള്‍
അത് ഭൂമിയില്‍ പതിക്കാതിരിക്കാന്‍ മിഴികള്‍ രണ്ടും കൈകൊണ്ട് തുടച്ചു മയ്ക്കും.
ആ കണ്ണുനീര്‍ ഭൂമിയില്‍ പതിച്ചാല്‍ ഭൂമി ചിലപ്പോള്‍ നിന്നെ ശപിചെക്കാം ,ആ ശാപം നിന്നില്‍ ഏറ്റാല്‍ ആദ്യം വേദനിക്കുന്നത് എന്‍റെ മനസ്സായിരിക്കും.
മറക്കാന്‍ കഴിയാത്ത ഒരുപാട് ഓര്‍മ്മകള്‍ നീ എനിക്ക് തന്നിട്ടുണ്ട് പക്ഷേ
നിന്‍റെ ആ വാക്കുകള്‍ പലപ്പോഴും എന്‍റെ ഉറക്കാതെ തടഞ്ഞു നിര്‍ത്തുന്നു.നീ പറഞ്ഞ വാക്കുകള്‍
"ഞാന്‍ ലോകത്ത് ഏറ്റവും വെറുക്കുന്നെങ്കില്‍ അത് നിന്നെയായിരിക്കും"
നീ എന്നെ എത്ര വെറുത്താലും നിന്നോടുള്ള സ്നേഹത്തിന്‍റെ അളവ് ഇതിരി പോലും കുറയില്ല അത്രയ്ക്കും ഇഷ്ട്ടമാണ്.നീ എന്നെ വെറുക്കുന്ന ഓരോ നിമിഷവും എന്നെ ഓര്‍ക്കുന്ന സത്യം നീ മറന്നു പോകും.
ആ നിന്‍റെ വെറുക്കപ്പെടുന്ന ഓര്‍മ്മയില്‍ ഞാന്‍ മരിക്കുവോളം ജീവിക്കും
അതാണ് ഞാന്‍ ആഗ്രഹിച്ച എന്നോടുള്ള നിന്‍റെ സ്നേഹം.
എന്‍റെ കൂട്ടില്‍ നിന്നും നീ പിണങ്ങി പോയാലും
എനിക്കൊരു കൂട്ട് വരുന്നത് വരെ ഞാന്‍ നിന്നെ പ്രണയിച്ചു കൊണ്ടിരിക്കും.